January 15, 2026

വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്യാനാണ് അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായേക്കും.താരസംഘടന അമ്മയുടെ എക്‌സിക്യുട്ടീവ് അംഗമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സംഘടനാ നേതൃത്വം.അതേസമയം വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു.വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കി.
ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പൊലീസ് അറിയിച്ചു.

പീഡനം നടന്നതായി പരാതിയില്‍ പറയുന്ന ഹോട്ടലിലും ഫ്‌ളാറ്റിലും പരിശോധന നടത്തിയ പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിജയ് ബാബു ഉടന്‍ കീഴടങ്ങുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഇതിനിടെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മധ്യവേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരുന്നു.എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ആവശ്യമെങ്കില്‍ പോലീസ് വിദേശത്ത് പോകുന്നതിനെക്കുറിച്ചും ആലോചിക്കും. പ്രതി സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ട്.വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അതേ സമയം വിജയ് ബാബുവിഷയത്തില്‍ താര സംഘടനയായ അമ്മ ഇതുവരെ പ്രതികരിക്കാത്തതില്‍ WCC അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അമ്മ എക്‌സിക്യുട്ടീവ് അംഗം കൂടിയായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സംഘടനാ നേതൃത്വം ഉടന്‍ തീരുമാനമെടുത്തേക്കും.

.

Leave a Reply

Your email address will not be published. Required fields are marked *