വൈക്കത്തപ്പന് 400 കിലോ പച്ചക്കറി.. സമര്‍പ്പിച്ച് ചേര്‍ത്തലയിലെ ജൈവ കര്‍ഷകര്‍…

വൈക്കത്തപ്പന് 400 കിലോ പച്ചക്കറി.. സമര്‍പ്പിച്ച് ചേര്‍ത്തലയിലെ ജൈവ കര്‍ഷകര്‍…

വൈക്കത്തപ്പന് 400 കിലോ പച്ചക്കറി സമര്‍പ്പിച്ച് ചേര്‍ത്തലയിലെ ജൈവ കര്‍ഷകര്‍. പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്തു വിളവെടുത്ത മത്തങ്ങാ, കുമ്പളങ്ങ എന്നിവയാണ് വൈക്കത്തപ്പന് കൊടിമര ചുവട്ടില്‍ സമര്‍പ്പിച്ചു. തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കര്‍ സ്ഥലത്തു നടന്നു വരുന്ന തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തില്‍ നിന്നും വിളവെടുത്ത പച്ചക്കറികള്‍ ആണ് സമര്‍പ്പിച്ചത്.

ചേര്‍ത്തല കരപ്പുറത്തെ ജൈവ കര്‍ഷകരായ ജ്യോതിസ്, അനിലാല്‍, അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് പച്ചക്കറികള്‍ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ജി മധുവിനു കൈമാറി. കോയമ്പത്തൂര്‍ അമൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പീയുഷിന്റെ അച്ഛന്റ അമ്മ ദേവകിയുടെ ഓര്‍മ്മയ്ക്കയാണ് അദ്ദേഹത്തിന്റെ സഹകരണത്തോടെ പച്ചക്കറികള്‍ സമര്‍പ്പിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *