വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയിൽ ചേർന്ന് പുലർച്ചെ അഞ്ചു മണിയോടെ മുതുവിള ജംഗ്ഷന് സമീപമുള്ള പൊതു ശൗചാലയത്തിനു സമീപം നടത്തിയ പരിശോധനയിൽ വിദേശമദ്യം ചില്ലറ വിൽപ്പന നടത്തി വന്ന മുതുവിള സ്വദേശി ചിന്തകനെ അറസ്റ്റ് ചെയ്തു . വികലാംഗൻ കൂടിയായ പ്രതി ബിവറേജസ് ഷോപ്പുകളിൽ നിന്നും വിദേശ മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചില്ലറ വിൽപന നടത്തി വരികയായിരുന്നു. പ്രതിയുടെ മദ്യകച്ചവടത്തെ കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരുന്നത്. അതിരാവിലെ മുതൽ നിരവധി ആൾക്കാരാണ് ഇവിടെ മദ്യപിക്കുന്നതിന് എത്തിക്കൊണ്ടിരുന്നത്.വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മദ്യപർ എന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥരാണ് മദ്യം വിൽപ്പന നടത്തി വരികയായിരുന്ന പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പി. ഡി.പ്രസാദ്, ഷാജി സിവിൽ എക്സൈസ് ഓഫീസ മാരായ ഷിജിൻ, സജികുമാർ, വിഷ്ണു. ആർ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
