പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെടുകയും ക ടത്തിക്കൊണ്ടു പോവുകയും ചെയ്ത പ്രതി പോലീസ് പിടിയിൽ പുളിമാത്ത് മണ്ണാർ കുളം ലാൽ ഭവനിൽ ശ്യാം (32)നെയാണ് കിളിമാനൂർ പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് അഞ്ചിന് രാവിലെ 10 മണിക്കായിരുന്നു സംഭവം പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.എന്നാൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആളല്ല എന്ന് മനസ്സിലാക്കിയ പെൺകുട്ടി കാറിൽ വച്ച് ബഹളമുണ്ടാക്കുകയും, ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് പ്രതി പെൺകുട്ടിയെ വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കി വിട്ടിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയും രക്ഷകർത്താക്കളും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി യതിനെ തുടർന്ന് കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ വി ഗോപിനാഥ് ഐപിഎസ്ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ എസ് എച് ഒ എസ് സനൂജ് എസ്ഐ മാരായ വിജിത് കെ നായർ സത്യ ദാസ് സിപിഒ മാരായ സജീദ്, ശ്രീരാജ്, മഹേഷ്, ഷിജു, സജന, ഗായത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
