മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. പള്ളികളിൽ പ്രത്യേക പ്രാർഥന നടന്നു. നന്മകളാൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്.ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയർത്തി ഫിതർ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാൾ
ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാൾ നമസ്കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് പെരുന്നാൾ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികൾ.കലണ്ടർപ്രകാരം, ചെറിയ പെരുന്നാൾ അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാൾ ദിനമായ ഇന്നും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inWeb Desk
