പദ്ധതിവിഹിതം വിനിയോഗിക്കുന്നതിലെ കെടുകാര്യസ്ഥത ആരോപിച്ച് കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു.

പദ്ധതിവിഹിതം വിനിയോഗിക്കുന്നതിലെ കെടുകാര്യസ്ഥത ആരോപിച്ച് കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ പദ്ധതിവിഹിതം വിനിയോഗിക്കുന്നതിലെ കെടുകാര്യസ്ഥത ആരോപിച്ച് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ വിശദീകരണ യോഗം സംഘടിപ്പിച്ചത്. 117 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ചു എന്നുള്ള നുണപ്രചരണം, 2022/ 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പൊരുത്തക്കേടുകൾ, പഞ്ചായത്തിൽ ഭൂരിഭാഗം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ വിഹിതം ലഭ്യമാക്കിയിട്ടില്ല, എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡണ്ട് ജൂഡ് ജോർജ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി അംഗം നെൽസൺ ഐസക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ദിവ്യ ഗണേശ് , ഷെറിൻ ജോൺ, ഷാജി,ചന്ദ്രൻ, അജയകുമാർ, ഔസേപ്പ് ആൻറണി തുടങ്ങിയവർ പങ്കെടുത്തു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *