ഇന്ധന വിലവർദ്ധനവ്
പാചക വാതക വില വർദ്ധനവ്
തൊഴിലുറപ്പ് പദ്ധതിയിലെ ജാതി വിവേചനം അവസാനിപ്പിക്കുക
കൂലി കൂടുതൽ അനുവദിക്കുക തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക,
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ അവസാനിപ്പിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ മുന്നിൽനിന്നും പ്രകടനമായാണ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ധർണ്ണക്ക് എത്തിയത്.
യൂണിയന്റെ ജില്ലാ പ്രസിഡണ്ട് അഡ്വ ഷൈലജാ ബീഗം ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്
പി സി ജയശ്രീ അധ്യക്ഷത വഹിച്ചു.യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര,
അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി.മണികണ്ഠൻ,വ്യാസൻ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ സുഹൈൽ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ, സജിത്ത് ഉമ്മർ, നിസാർ എന്നിവർ സംസാരിച്ചു
യൂണിയൻ ഏരിയ ട്രഷറർ വക്കം സുനിൽ ധർണക്ക് സ്വാഗതവും നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
