ആലപ്പുഴ തലവടിയിൽ പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയായാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തിനശിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് കടയുടമയെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.

Posted inWeb Desk
