വെഞ്ഞാറമൂട്:
32 വർഷത്തെ സ്തുത്യർഹ
സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പക്ടർ അജി കുമാരൻ നായർക്കും 28 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കിയ സബ് ഇൻസ്പെക്ടർ അജിത് കുമാറിനും യാത്രയയപ്പ് നൽകി.വെഞ്ഞാറമൂട് ജനമൈത്രി പോലീസ് ജനമൈത്രി ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി.എസ് .സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു.വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ്റെ സ്നേഹോപഹാരങ്ങളും തിരുവനന്തപുരം റൂറൽ ജില്ലാ കൺട്രോൾ സ്റ്റേഷൻ്റെയും വെഞ്ഞാറമൂട് ജനമൈത്രി പോലീസിൻ്റെയും സ്നേഹോപഹാരങ്ങളും ചടങ്ങിൽ വിരമിക്കുന്ന എസ്.ഐ.മാരായ ഡി.അജികുമാരൻ നായർക്കും, അജിത്കുമാറിനും പോലീസ് ഓഫീസർമാർ സമ്മാനിച്ചു.
വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ വി. സൈജുനാഥ്, അദ്ധ്യക്ഷത വഹിച്ചു.സബ് ഇൻസ്പെക്ടർ വിനീഷ്. വി.എസ്.,സ്വാഗതം ആശംസിച്ചു. സബ് ഇൻസ്പെക്ടറർമാരായ സുധീഷ്.എസ്. എൽ, ശശിധരൻ നായർ.റ്റി, മനോജ്.എം, പത്മകുമാർ.കെ , വിജയകുമാർ , താജുദീൻ.എ, ബാബു., എ.എസ്.ഐമാരായ സതികുമാർ. ജി,സനിഗ.എസ്.ആർ, പ്രസാദ് .കെ, ഷജിൻ. എ.ജനമൈത്രി സി.ആർ.ഒ, സി.പി.ഒമാരായ മുഹമ്മദ്അഷറഫ്. ഇ , ഇർഷാദ്.എ,ശ്യാം. എം.വി,കേരള പോലീസഅസോസിയേഷൻ അംഗം സുജീഷ്.എസ്,
ജനമൈത്രി പോലീസ് കോ ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ ആശംസകൾ അർപ്പിച്ചു.
വിരമിക്കുന്നവർ കുടുംബാംഗങ്ങളോടൊത്താണ് ചടങ്ങിന് പങ്കെടുത്തത്

