കിഴുവിലം ഗവണ്മെന്റു യു പി എസിൽ അവധിക്കാല ക്യാമ്പ് വിവിധ കലാപരിപാടികളുമായി പുരോഗമിക്കുന്നു ക്യാമ്പിൻ്റെ ഭാഗമായി കവിത ക്കൂട്ട് എന്ന പേരിൽ കാവ്യ സംവാദംസംഘടിപ്പിച്ചു. കുട്ടികളുമായുള്ള സംവാദത്തിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം
ജി ജി അനീഷ് സംവാദം ഉത്ഘാടനം നിർവഹിച്ചു.
ക്യാമ്പ് കോർഡിനേറ്റർ ബാല മുരളീകൃഷ്ണ ആമുഖ പ്രഭാഷണം നടത്തി. അജിത് കുമാർ നന്ദി അറിയിച്ചു. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ വരും ദിവസങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു..

Posted inWeb Desk
