തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളം പഠിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഭാഷ പഠിക്കുന്നതോടൊപ്പം കേരള സമൂഹവും മറുനാട്ടില്‍ നിന്ന് ഇവിടെയെത്തിയ തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിന് ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സാക്ഷരതയില്‍ നിന്ന് സാമൂഹിക സാക്ഷരതയിലേക്ക് മാറുന്ന പദ്ധതികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted inThiruvananthapuram
