അധ്യാപകർ വ്യാജ പ്രചാരകരെ തിരിച്ചറിയണം:<br>പന്ന്യൻ രവീന്ദ്രൻ

അധ്യാപകർ വ്യാജ പ്രചാരകരെ തിരിച്ചറിയണം:
പന്ന്യൻ രവീന്ദ്രൻ

നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരകർ സാമൂഹിക മേഖലകളാകെ മലീമസപ്പെടുത്തുന്ന കാലത്ത് അധ്യാപകർ സത്യ പ്രചാരകരായി മാറണമെന്ന് സി.പി. ഐ. കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷ മുന്നണി സർക്കാരിനെതിരെ കള്ള പ്രചാരണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എ കെ എസ് ടി യു രജത ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൂർവ്വ കാല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.ബുഹാരി അധ്യക്ഷത വഹിച്ചു. പൂർവ്വ കാല നേതാക്കളെ പന്ന്യൻ രവിന്ദ്രനും നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ചേർന്ന് ആദരിച്ചു. എടത്താട്ടിൽ മാധവൻ, പി.കെ.കൃഷ്ണദാസ്, ആർ.ശരത് ചന്ദ്രൻ നായർ, സി. മോഹനൻ, ബി.പി. അഗ്ഗിത്തായ, ബി. വിജയമ്മ, കെ.ചന്ദ്രസേനൻ , ഗോപിനാഥൻ നായർ, എസ്.എസ്. അനോജ് തുടങ്ങിയവർ സംസാരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *