കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മെയ് 7 വരെ മഴ തുടർന്നേക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഇതിന് പുറമേ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും കേരളത്തിൽ സാധ്യതയുണ്ട്. കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം എന്നും നിർദേശം ഉണ്ട്. നദീ തീരങ്ങൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾ വേണ്ട രീതിയിലുള്ള ജാഗ്രത സ്വീകരിക്കണം. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *