തൃശൂര്‍ അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. വിദ്യാർഥികളുമായി മലപ്പുറം പാണ്ടിക്കാട്ടിൽ നിന്നും വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാർഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.
