കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തെളി നീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നദികളും അരുവികളും ജലാശയങ്ങളും മാലിന്യ മുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് വേണ്ടി കിഴുവിലം ഗ്രാമ പഞ്ചായത്ത് ജല നടത്തം സംഘടിപ്പിക്കുകയുണ്ടായി.കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 17 ആം വാർഡിൽ കളിയിലിൽ പാലത്തിനു സമീപം ആരംഭിച്ച് നദീ തീരത്തു കൂടി കൊറാട്ടുവിളാകം വഴി പുളിമൂട് ജംഗ്ഷനിൽ അവസാനിച്ചു.
കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് ആർ.മനോന്മണി ഉത്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത .എസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, പഞ്ചായത്ത് അംഗങ്ങളായ ആശ , പ്രസന്ന, അനീഷ് .ജി.ജി, എൻ.രഘു, രജിത, സലീന റഫീഖ്, എം.എൻ.ആർ.ഇ.ജി.എസ് അക്രഡിറ്റെഡ് എൻജിനീയർ സുജ എന്നിവർ നേതൃത്വം നല്കി.
