രാജ്യത്തെ സൈന്യത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഗ്നി പഥം പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് വിദ്യാർഥിനികളുടെ കൂട്ടായ്മയായ മാതൃകത്തിന്റെ ആറ്റിങ്ങൽ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. രാജ്യത്തെ യുവ ജനതയെ വഞ്ചിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തെ സൈന്യത്തെ കാവി വൽക്കരിക്കാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.മാതൃകം ജില്ലാ ജോയിന്റ് കൺവീനർ ശ്രീതു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ്അംഗം ജിത്ത്, ഏരിയാ സെക്രട്ടറി ആനന്ദ്, പ്രസിഡന്റ് വിജയ് വിമൽ,ജില്ലാകമ്മിറ്റി അംഗം അജീഷ് , ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഭിഷേക്, ബേഷ്മജെയിൻ , അക്ഷയ് എന്നിവർ സംസാരിച്ചു.
നിസ്സി അധ്യക്ഷതവഹിച്ച കൺവെൻഷനിൽ ഭാഗ്യ മുരളി സ്വാഗതമാശംസിച്ചു. മാതൃകം കമ്മിറ്റിയുടെ
പുതിയ ഭാരവാഹികളായി, നിസി (കൺവീനർ) ആര്യ, നസീല (ജോയിന്റ് കൺവീനർമാർ )എന്നിവരെ തിരഞ്ഞെടുത്തു
