എഡ്യുഹബ് പ്രവേശനോത്സവം

എഡ്യുഹബ് പ്രവേശനോത്സവം

തോന്നയ്ക്കൽ ലാൽഭാഗിലെ ഫ്രറ്റേണി മൂവ്മെന്റ തിരുവനന്തപുരം ജില്ലയുടെ വിദ്യാഭ്യാസ പദ്ധതിയായ എഡ്യുഹബ്ബിന്റെ പ്രവേശനോത്സവ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ഷെഫ്രിൻ നിർവ്വഹിച്ചു. മുഖ്യാതിഥിയായിയൂത്ത് ഇന്ത്യ ട്രാവൽ അംബാസഡറും, സഞ്ചാരിയും എഴുത്തുകാരനുമായ അഷ്കർ കബീർ വിദ്യാർത്ഥികളോട് സംവദിച്ചു.
ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ലാൽഭാഗ് യൂണിറ്റ് അംഗം നുസ്ലക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സ്നേഹോപഹാരം കൈമാറി.ജില്ല പ്രസിഡന്റ നൗഫ ഹാബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വൈസ് പ്രസിഡന്റ് അലി സവാദ് സ്വാഗതവും, നബീൽ പാലോട് ആശംസകൾ നേർന്നു കൊണ്ടും സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നയ്ക്കൽ സമാപനം കുറിച്ച് കൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ ഗോപു നന്ദി പറഞ്ഞു. നിഷാത്ത്,സഹൽ
മുഫീദ ,ഫൗസിയ ,സുമീറ,സുനിൽ സുബ്രഹ്മണ്യൻ ,അംജദ് റഹ്മാൻ, അബ്ദുള്ള സെയ്ഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *