വിഴിഞ്ഞത്ത് മത്സ്യബന്ധന സീസൺ ആയപ്പോൾ കോസ്റ്റൽ പൊലീസിൻറെ പട്രോൾ ബോട്ട് കരയ്ക്കുകയറ്റിയെന്നു മത്സ്യത്തൊഴിലാളികളുടെ പരാതി.എന്നാൽ ബോട്ടിന് വേണ്ടത്ര വേഗമില്ലെന്നും അറ്റകുറ്റപ്പണികൾ നടത്തണമെന്നുമാണ് അധികൃതരുടെ വിശദീകരണം.ബോട്ട് ഇന്നലെ ക്രെയിൻറെ സഹായത്തോടെയാണ് കരയ്ക്ക് എത്തിച്ചത്.ട്രോളിംഗ് നിരോധനം ,വിഴിഞ്ഞം മത്സ്യബന്ധന സീസൺ എന്നിവ കാരണം പെട്രോൾ ബോട്ടിൻറെ സേവനം അത്യാവശ്യമുള്ള സമയത്താണ് ബോട്ട് മാറ്റിയതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
