.
സ്കൂൾപ്രവേശനോൽസവദിനത്തിൽ കുട്ടികൾക്ക് എസ്.എഫ്.ഐ പ്രവർത്തകർ സമ്മാനങ്ങൾ നൽകി. നെടുംങ്ങണ്ട എം എം എം ജി എൽ പി എസ്സിൽ എത്തിയ കുരുന്നുകളെയാണ് സമ്മാനങ്ങൾ നൽകി പ്രവർത്തകർ സ്വീകരിച്ചത്.
എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മാനപൊതികൾ നൽകിയത്. പുസ്തകങ്ങൾ,പെൻസിൽ ബോക്സ്കൾ, കളർ പെൻസിലുകൾ, കട്ടർ, റബ്ബർ, മിഠായികൾ എന്നിവ അടങ്ങിയ സമ്മാന പൊതികളാണ് കുട്ടികൾക്ക് സമ്മാനിച്ചത് . പുത്തൻ സമ്മാനങ്ങൾ ആഹ്ളാദത്തോടെയാണ് കുട്ടികൾ ഏറ്റുവാങ്ങിയത്.
സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ് സമ്മാനപൊതികൾ വിതരണം ചെയ്തു,എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ സെക്രട്ടറി ആനന്ദ്,അജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


