ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ ഐ.റ്റി.ഐ ജിവനക്കാരൻ മുങ്ങി മരിച്ചു

ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ ഐ.റ്റി.ഐ ജിവനക്കാരൻ മുങ്ങി മരിച്ചു

പുന്നമടയ്ക്ക് വടക്ക് എസ്.എൻ ജംഗ്ഷന് എതിർവശം ഹൗസ് ബോട്ടിൽ നിന്ന് കാണാതായ വർക്കല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വർക്കല ഗവ. ഐ ടി ഐയിലെ പ്രദീപ് പി നായരാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് 9 ഓടെയാണ് പ്രദീപ് നായർ വെള്ളത്തിൽ വീണത്. ഫയർ ആൻ്റ് റസ്ക്യു തിരച്ചിൽ നടത്തിയിട്ടും കിട്ടാതെ വന്നതോടെ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ഏകദേശം 6.10 ന് സായ് പരിശീലനത്തിന് വടക്ക് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. ആലപ്പുഴ ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫിസർ വി എം ബദ്ദറുദീന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ എ ആർ രാജേഷ്, എൻ ആർ ഷൈജു, കെ എസ് ആന്റണി ,സന്തോഷ് കുമാർ ബി ,എ ജെ ബഞ്ചമിൻ ,എസ് സനൽ ,പുരുഷോത്തമൻ എന്നിവരായിരുന്നു ഇന്നലേയും ഇന്നുമായി ഫയർ ആന്റ് റസ്ക്യുവിന്റെ ജല രക്ഷക് ബോട്ടിൽ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയത് .അഗ്നി രക്ഷസേനയോടൊപ്പം പോലീസും തിരച്ചിലിന് ഉണ്ടായിരുന്നു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *