ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം K റെയിൽ കടന്ന് പോകുന്ന പ്രധാന സ്ഥലമായ മുരുക്കുംപുഴയിൽ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ആൻ്റണി ഫിനു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി എസ് അനൂപ് വൃക്ഷ തൈ നട്ടു പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് സജിത്ത് മുട്ടപ്പലം, ജില്ലാ സെക്രട്ടറി ഷമീർഷാ, കോൺഗ്രസ് നേതാക്കളായ എ.കെ.ഷാനവാസ്, യൂത്ത് കോൺഗ്രസ് മംഗലാപുരം മണ്ഡലം പ്രസിഡൻ്റ് അഖിലേഷ് നെല്ലിമൂട് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അൽ അമീൻ, സുനേജോ സ്റ്റീഫൻസൺ, മാഹിൻ എന്നിവർ നേതൃത്വം നൽകി.
കേരളത്തെ ഇല്ലായ്മ ചെയ്യുന്ന ഈ പദ്ധതി മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷം വളരെ വലുതാണ് അത് ഈ സർക്കാർ മനസ്സിലാക്കാതെ മുന്നോട്ട് പോകുകയാണെങ്കിൽ ശക്തമായി തന്നെ യൂത്ത് കോൺഗ്രസ് പ്രതിരോധിക്കുമെന്ന് ഉത്ഘാടനം ചെയിതു സംസാരിച്ചു.


