ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡില്‍ പൂവത്ത് വീട്ടില്‍ അസറുദീന്‍ (36) ആണ് പിടിയിലായത്. സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് യുവതികളോട് സ്വയം പരിചയപ്പെടുന്നതും തട്ടിപ്പ് നടത്തിയതും. സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് കൂടുതലായും നോട്ടമിടുന്നത്. സ്വന്തം ഐ.ഡി കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോ സഹിതം അയച്ചു കൊടുക്കുകയും. വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യുന്നതോടെ സ്ത്രീകളുടെ സൗഹൃദം നേടിയെടുക്കും. തുടർന്ന് വിവാഹവാഗ്ദാനം നല്‍കും. ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി കൃത്യമായി പണം തിരികെനല്‍കി വിശ്വാസമാര്‍ജിക്കുകയും. ചെയ്തതതിനുശേഷമാണ് തട്ടിപ്പിന്റെ പൂർണ്ണരൂപം പുറത്തെടുക്കുന്നത്. ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി നാല് യുവതികളെയാണ് ഇയാൾ വിവാഹം ചെയ്തത്.
കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കരുവാരക്കുണ്ടിലെ പരാതിക്കാരിയില്‍ നിന്ന് പല തവണകളായി ഒന്‍പതു പവന് സ്വര്‍ണാഭരണങ്ങളും 85,000 രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു
