ചിറയിൻകീഴ് താലൂക് ആശുപത്രി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസ്,ചിറയിൻകീഴ് പാലവിള യൂ പി യസ് എന്നിവിടങ്ങളിൽ നിന്നും ലാപ്ടോപ് മോഷണം ചെയ്ത നെയ്യാറ്റിൻകര കുന്നത്തു കാൽ നാറാണി, കൊടിത്തോട്ടം ജിജോ ഭവനിൽ രാജേന്ദ്രൻ മകൻ ജോജി 23 നെ യാണ് അറസ്റ്റ് ചെയ്തു പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടിപ്പുനടത്തി. ഓഫീസകളിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ, പ്രിൻറർ ഇവയുടെ ടോണർ റീഫിൽ ചെയ്യുന്ന കമ്പനി യിലെ സ്റ്റാഫ് ആണ് പ്രതി. ടോണർ റീഫിൽ ചെയ്യാൻവരുന്നദിവസങ്ങളിൽ ആയിരുന്നു പ്രതി ഈ ഓഫീസകളിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ചത്.പ്രതിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ലാപ്ടോപ്പ്കൾ കണ്ടെടുത്തു. ചിറയിൻകീഴ് എസ് എച് ഒ ജി ബി. മുകേഷ്, എസ് ഐ അമിർത് സിംഗ് നായകം, പ്രൊബോ. എസ് ഐശ്രീജിത്ത്, ജി എസ് ഐ മനോഹർ എന്നിവർ ചേർന്നാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. മ്യൂസിയം പോലീസ് ആണ് പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്.
