കഴക്കൂട്ടം : സുഹൃത്തുക്കളുമായി കടലിൽ
കുളിക്കാൻ ഇറങ്ങിയ യുവാവിനെ തിരയിൽപെട്ട് കാണാതായി. ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ആൽഫയിൽ റിട്ട. ട്രഷറി ഓഫിസർ അലൻ എസ് പെരേരയുടെയും മലപ്പുറം താനൂർ എച്ച്എസ്എസ്ടി അധ്യാപിക റീനാഡിക്രൂസിന്റെയും മകൻ ആൽവി (23)നെയാണ് കാണാതായത്.
ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമായി സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് എത്തിയ ആൽവിൽ കടലിൽ കുളിക്കവെയാണ് തിരയിൽപെട്ട് അപകടത്തിൽപെട്ടത്. കോസ്റ്റൽ പൊലീസും നാട്ടുകാരും സന്ധ്യവരെ തിരച്ചിൽ നടത്തിയിട്ടും
ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്. ആൽവിൻ ബിരുദപഠനം കഴിഞ്ഞ് വിദേശത്തേക്കു പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ്
അപകടം.
