നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.ഹാർബർ വഴി പഴകിയ മീൻ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.മത്സ്യബന്ധന ബോട്ടിലെ സ്റ്റോറിൽ നിന്നാണ് മീൻ കണ്ടെത്തിയത്.പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് കൊച്ചിയിലെ ലാബിലേക്കയച്ചു .
