പൂട്ടിപ്പോയ കോൺസുമെർഫെഡിന്ററെ ഔട്ട്ലെറ്റുകളാണ് ഇത്തരത്തിൽ തുറക്കുന്നത്.10 ഔട്ട്ലെറ്റുകൾ പ്രീമിയം ഔട്ട്ലെറ്റുകളായി തുറക്കാനാണ് സർക്കാർ നീക്കം.മദ്യശാലകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൂട്ടിപ്പോയ മദ്യശാലകൾ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് സർക്കാർ മദ്യനയത്തിൽ വ്യക്തമാക്കിയിരുന്നു.
