ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പുതിയ നീതി മെഡിക്കൽ സ്റ്റോർ കിഴുവിലം മുടപുരം ജംഗ്ഷനിൽ ആരംഭിച്ചു. മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് മെഡിക്കൽ സ്റ്റോർ ഓർ oru ഉൽഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.അൻസാർ,പഞ്ചായത്ത് അംഗങ്ങൾ ആയ സൈജ നാസർ, സലീന റഫീഖ്, പവന ചന്ദ്രൻ, ചന്ദ്രൻ, വേണുഗോപാലൻ നായർ, ആറ്റിങ്ങൽ സുരേഷ്, കിഴുവിലം രാധാകൃഷ്ണൻ, ബാബു, ചന്ദ്രൻ, മഞ്ജു പ്രദീപ്, രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.



