പ്രമുഖ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സ് ഒരു വർഷത്തിനിടയിൽ 300 ജീവനക്കാരെ പിരിച്ചുവിട്ടു. ബിസിനസിൽ ഞങ്ങൾ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്, എന്നാൽ വരുമാനം മന്ദഗതിയിലും ചിലവുകൾ വർധിക്കുന്ന അവസ്ഥയുമാണുള്ളത്. അതിനാലാണ് ഈ നടപടി കൈകൊണ്ടതെന്നു കമ്പനി വ്യക്തമാക്കുന്നു. 11,000 മുഴുവൻ സമയ ജീവനക്കാരുള്ള നെറ്റ്ഫ്ലിക്സിന്റെ മൂന്ന് ശതമാനം പേരെയാണ് പിരിച്ചുവിടലുകൾ ബാധിച്ചത്.
പിരിച്ചുവിടൽ കൂടുതലും നടക്കുന്നത് അമേരികയിലാണ്. 10 വർഷത്തിനിടയിൽ ആദ്യമായി വരിക്കാരുടെ എണ്ണത്തിൽ വൻ നഷ്ടം സംഭവിച്ചതായി നെറ്റ്ഫ്ലിക്സ് ഏപ്രിലിൽ റിപോർട്ട് ചെയ്തിരുന്നു. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ നെറ്റ്ഫ്ലിക്സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി. ഈ വർഷം കമ്പനിയുടെ ഓഹരികൾ ഏകദേശം 70% ഇടിഞ്ഞു. കഴിഞ്ഞ മാസം, നെറ്റ്ഫ്ലിക്സ് 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
