പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സി.പി.എം പഞ്ചായത്ത് അംഗങ്ങളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആരോപണം. സി.പി.എമ്മിന്റെ വനിതാ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ട് വന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. എൽ.ഡി.എഫ് സ്വതന്ത്രയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയൻ. എന്നാല്‍, പ്രസിഡന്റ് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എം നല്കുന്ന വിശദീകരണം.
