കരകുളം പഞ്ചായത്തിലെ കഴുനാട് വാർഡിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാർഡ് അംഗം സ്വന്തം വസ്തുവിലേക്ക് റോഡ് നിർമ്മിച്ചതായി പരാതി.കഴുനാട് വാർഡ് അംഗം ദീപയാണ് പ്ലോട്ടുകൾ തിരിച്ച് വിൽക്കാനിട്ടിരിക്കുന്ന വസ്തുവിലേക്ക് റോഡ് നിർമ്മിച്ചത്.75 സെൻറ് സ്ഥലം 12 പ്ലോട്ടുകളായി തിരിച്ച് വിൽപ്പനക്ക് ഇട്ടിരിക്കുകയാണ്.ഈ പ്ലോട്ടുകളിലേക്ക് എത്തുന്നതിനാണ് വാർഡ് അംഗം പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതെന്നാണ് ആരോപണം.8.70 ലക്ഷം രൂപയാണ് റോഡിനുവേണ്ടി ചെലവിട്ടത്.
