സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്. കുന്നത്തൂര്‍ പോരുവഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്ഥികര്ക്കു നേരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. യൂണിഫോമിന്റെ അളവെടുത്ത തയ്യല്ക്കാരന് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു.ഈ സംഭവം വിദ്യാര്‍ഥിനികള്‍ ചില അധ്യാപകരെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവം ഇവര്‍ മൂടി വച്ചു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യകര്ഥികള് സമരം നടത്തിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ലാത്തിച്ചാര്‍ജിന്റെ ദൃശ്യം ചിത്രീകരിച്ച ചില വിദ്യാര്‍ഥികളുടെ മൊബൈല്‍ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്ത് ദൃശ്യങ്ങള്‍ നശിപ്പിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
