പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ അനുവദിച്ച എയിംസ് കോഴിക്കോട് ജില്ലയിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ അനീതിക്കെതിരെ BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൻ പ്രക്ഷോഭത്തിലേയ്ക്ക് .നിർദ്ദിഷ്ട എയിംസ് കഴക്കൂട്ടം മംഗലപുരത്തെ സയൻസ് പാർക്കിനോട് ചേർന്നുള്ള ഭൂമിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് BJP കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിശ്ചയിച്ചിരിക്കുന്ന മണ്ഡലം പ്രസിഡന്റ് നയിക്കുന്ന പദയാത്ര നാളെ വൈകുന്നേരം 3 മണിക്ക് നഗരൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് യാത്ര കടന്ന് പോകുന്ന വഴിയിൽ പഞ്ചായത്ത് കൾ നിശ്ചയിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങി കിളിമാനൂരിൽ സമാപിക്കുന്നു.ഈ പരിപാടി നഗരൂർ ജംഗ്ഷനിൽ സംസ്ഥാന കൗൺസിൽ അംഗം .വെങ്ങാനൂർ ഗോപകുമാർ ഉത്ഘാടനം ചെയ്യും. കിളിമാനൂർ ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് . RS രാജീവ് മുഖ്യ പ്രഭാക്ഷണവും നടത്തും
