മണല്‍ മാഫിയയുടെ അനധികൃത കരമണ്ണ് കടത്തല്‍ 5 മണ്ണ് നിറച്ച ലോറിയും JCB യും കല്ലമ്പലം പോലീസ് പിടിയില്‍

മണല്‍ മാഫിയയുടെ അനധികൃത കരമണ്ണ് കടത്തല്‍ 5 മണ്ണ് നിറച്ച ലോറിയും JCB യും കല്ലമ്പലം പോലീസ് പിടിയില്‍

അനധികൃതമായി കരമണ്ണ് കടത്ത് മാഫിയ കല്ലമ്പലത്ത് വീണ്ടും സജീവമായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ രഹസ്യ നീക്കത്തിലാണ് 13.06.2022 തീയതി പുലര്‍ച്ചെ കല്ലമ്പലം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും പിടിച്ചെടുത്തത്. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഫാറോസ് ഐ യ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു പറങ്കിമാംവിള എന്ന സ്ഥലത്തു നിന്നുമാണ് കരമണ്ണ് നിറച്ച 5 ടിപ്പര്‍ലോറികളും ഒരു JCB യും പിടിച്ചെടുത്തത്. സ്ഥലത്ത് കഴിഞ്ഞ കുറെ കാലമായി ഇല്ലാതിരുന്ന മണല്‍ കടത്ത് സംഘമാണ് വീണ്ടും സജീവമാകാന്‍ ശ്രമിച്ചത്. കല്ലമ്പലം പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലമാണ് കരമണ്ണ് കടത്ത് സംഘത്തെ പിടികൂടാനായത്. ഈ വര്‍ഷം ആകെ 26 മണല്‍ലോറികളും 8 JCB കളുമാണ് കല്ലമ്പലം സ്റ്റേഷന്‍ പരിധിയില്‍ പിടികൂടിയത്. പിടിച്ചെടുത്ത മണ്ണ് ടിപ്പര്‍ലോറികളും JCB യും നടപടികള്‍ക്കായി മൈനിങ് & ജിയോളജി വകുപ്പിന് കൈമാറി. കല്ലമ്പലം SHO ഫാറോസ്.ഐ യുടെ നേതൃത്വത്തില്‍ എസ്‌ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍, ASI സലീം CPO മാരായ ആകാശ്,അജില്‍ ,ജാസിം എന്നിവരാണ് മണ്ണ് ലോറികള്‍ പിടിച്ചെടുത്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *