കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. 2020ൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഡൽഹിയിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനി കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്.

ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ചടങ്ങിനെത്താൻ കഴിയുകയില്ലെന്ന് അറിയിച്ച കേന്ദ്രമന്ത്രി ഡൽഹിയിലെ രാജേന്ദ്ര നഗർ നിവാസികളോട് ക്ഷമാപണവും നടത്തി. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച് വരികയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും രോഗബാധിതർ കൂടുതലാണ്. കഴിഞ്ഞ അഞ്ച് ദിവസമായി ആയിരത്തിന് മുകളിൽ പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *