അമിത ഫോൺ ഉപയോഗം വിലക്കിയതിനെത്തുടർന്നാണ് കൊല്ലത്ത് പെൺകുട്ടി ജീവനൊടുക്കിയത്.കൊല്ലം കോട്ടയ്ക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനിയാണ് ജീവനൊടുക്കിയത്.കൊല്ലം ഗവണ്മെന്റ് ഗര്ലസ് ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ശിവാനി.വാടക വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയാണ് ശിവാനി മരിച്ചത്.മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ.കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.വിദേശത്തുള്ള പിതാവ് എത്തിയ ശേഷമായിരിക്കും ശിവാനിയുടെ സംസ്കാരം നടക്കുക.
