എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് വർഗ്ഗീയവാദികളാൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ മൂന്നാമത് രക്തസാക്ഷി ദിനമായിരുന്നു ജൂലൈ 2.ധീര രക്തസാക്ഷി അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികൾ മെഴുകുതിരികൾ തെളിച്ചു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ ഏരിയാ സെക്രട്ടറി ആനന്ദ്, ആദിത്യ ശങ്കർ, അജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
