നിയന്ത്രണംവിട്ടക്കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു.തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കാർ പുലർച്ചെ രണ്ട് മണിയോടെ അടുപ്പിച്ചു പിരപ്പൻകോട് ജംഗ്ഷൻ കഴിഞ്ഞുള്ള വളവിലാണ് അപകടത്തിൽപ്പെട്ടത്.പിരപ്പൻകോട് സ്വദേശി വേണു ഗോപാലൻ പോറ്റിയുടെ വീടിൻറെ മതിലും ഗേറ്റും നിയന്ത്രണം വിട്ട കാർ ഇടിച്ചു തകർത്തു .കാർ ഓടിച്ചിരുന്ന കൊട്ടാരക്കര സ്വദേശി ആർമി ഉദ്യോഗസ്ഥൻ സുമിത്തിന് നിസ്സാര പരിക്കേറ്റു.എംസി റോഡിൽ പിരപ്പൻകോട് കഴിഞ്ഞ് പാലാം കോണത്തേക്ക് തിരിയുന്ന വളവിന്റെ ഭാഗത്ത് പലപ്പോഴും അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു.
