പഴവിള ജമാഅത്ത് പള്ളിയിലെ ജീവനക്കാരൻ കല്ലറ വെള്ളംകുടി ഗാർഡർവിള വീട്ടിൽ ബഷീറിനാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30ന് പള്ളിയിലേക്ക് പോകുമ്പോൾ പഴവിള പാൽ സൊസൈറ്റിക്കു സമീപത്തു വച്ച് റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിൽ ഇടിച്ചതിനെത്തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് പരുക്കേൽക്കുകയായിരുന്നു. കാലിനും തോളെല്ലിനും സാരമായി പരുക്കേറ്റതിനെത്തുടർന്ന് കടയ്ക്കൽ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
