ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത സിനിമ ശൈലിയായിരുന്നു സംവിധായകൻ ജി അരവിന്ദന്റേതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ അരവിന്ദൻ സിനിമ അവാർഡ് സംവിധായകൻ സാബു ജോൺ വർഗീസിനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംവരം സിനിമയുടെ അൻപതാം വർഷത്തിന്റെ ഭാഗമായി ചടങ്ങിൽ അടൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി രാജ്മോഹൻ സ്വാഗതമാശംസിച്ചു.
