ആക്കുളം കായൽ സംരക്ഷണത്തിനായി 96 കോടിയുടെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്രോതസായ ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായതായും ജില്ലയിലെ വിനോദ സഞ്ചാര മേഖലക്കും ജലവിഭവ മേഖലക്കും ഉണർവ് ഏകുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
