വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് നാളെ രാത്രി 11.30 വരെ 3.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി ഒഴിവാക്കണം.ബോട്ട്,വള്ളം മുതലായ മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.
