ബൈപ്പാസിൽ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാച്ചല്ലൂർ കുപ്പച്ചി വിളാകത്ത് നന്ദനം വീട്ടിൽ പരേതനായ ജയന്തന്റെ ഭാര്യ ജെ.ലതകുമാരിആണ് മരിച്ചത്.കഴിഞ്ഞ ദിവസം പാച്ചല്ലൂർ ബൈപാസിലാണ് അപകടം നടന്നത്. ശ്രീകാര്യം എനർജി മാനേജ്മെന്റ് സെന്ററിലെ അക്കൗണ്ടന്റായ ലതകുമാരിയെ സഹോദരി അജിത സ്കൂട്ടറിൽ തിരുവല്ലത്തെ ബസ് സ്റ്റാൻഡിൽ കൊണ്ടു വിടുവാൻ പോകവേ പിന്നിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ: ജെ.എൽ. അനന്തു, ജെ.എൽ അഭിജിത്ത്.
