എഴുത്തുകാരനും അധ്യാപകനുമായ ഡോ.ദീപു.പി. കുറുപ്പ് രചിച്ച് കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച “തെക്കൻ തോറ്റംപാട്ട് പാഠവും സംശോധിത പഠനവും ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.ആറ്റിങ്ങൽ എം എൽ എ . ഒ എസ് അംബിക അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.പി മുരളി , ഡോ; ഷിജുഖാൻ ,എ സഹാസ് , പി.ജെ നഹാസ് , ദീപാ പങ്കജാക്ഷൻ , ഫാസിരാജ് തുടങ്ങിയവർ പങ്കെടുത്തു

