ബാലഭാസ്കറിൻറെ അപകടമരണവുമായി ബന്ധപ്പെട്ട് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിധി പറയുന്നത് ജൂലൈ 29 ലേക്ക് മാറ്റി.കേസുമായി ബന്ധപ്പെട്ട് 69 ഓളം രേഖകൾ പരിശോധിക്കുവാൻ ഉള്ളതിനാലാണ് വിധി പറയുന്നത് മാറ്റിയത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.എന്നാൽ അപകടം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബാലഭാസ്കറിന്റെ കുടുംബത്തിൻറെ ആരോപണം.
