നെയ്യാറ്റിൻകര വഴുതൂർ സരിത മന്ദിരത്തിൽ സുകുമാരിയാണ് ഇന്നലെ ഉച്ചയോടെ വീടിനോട് ചേർന്ന് 15 അടി താഴ്ചയുമുള്ള ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് വീണത്.സ്റ്റേഷൻ ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു,ചന്ദ്രൻ എന്നിവർ സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുരുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു.സുകുമാരി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
