സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ.വാട്ടർ അതോറിറ്റിയുടെ നെടുമങ്ങാട് ശുദ്ധജല പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികൾ ഉത്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2026 ഓടെ കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
