കാട്ടാക്കടയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കാൻ ഗ്രാമപഞ്ചായത്തുകൾ ലക്ഷങ്ങൾ ചെലവിട്ട് വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച എം.സി.എഫ് കേന്ദ്രങ്ങൾ നാശത്തിന്റെ വക്കിൽ.പല സ്ഥലങ്ങളിലും സ്ഥാപിച്ച ഇരുമ്പ് കൂടുകൾ കാടും പടർപ്പും പിടിച്ച് ഇഴജന്തുക്കളുടെ താവളമായി.മറ്റു ചില സ്ഥലങ്ങളിലെ കൂടുകൾ അടച്ചിട്ടിരിക്കുന്നു.
വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം ശേഖരിച്ച വയ്ക്കുന്നതിന് വേണ്ടിയാണ് പലയിടങ്ങളിലായി ഇരുമ്പ് കൂടുകൾ സ്ഥാപിച്ചത്.

Posted inWeb Desk
