മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം

മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം കാഴ്ചശക്തിയും പല്ലും നഷ്ടപ്പെട്ടതായി രോഗി.വെമ്പായം കൊഞ്ചിറ തീർത്ഥം വീട്ടിൽ രാജേന്ദ്രനാണ് മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിലെ ചികിത്സയിലെ പിഴവ് കാരണം കാഴ്ച ശക്തിയും പല്ലും നഷ്ടപ്പെട്ടതായി ആരോപണം ഉന്നയിച്ചത്.
ചെവി വേദന കാരണം ഇ.എൻ.ടി ഡോക്ടറുടെ നിർദേശപ്രകാരം ഇയർ പാക്ക് സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ അസഹ്യമായ ചെവി വേദനയും കണ്ണുവേദനയും അനുഭവപ്പെട്ടു.വൈകാതെ വലത് കണ്ണിന്റെ കഴ നഷ്ട്ടപ്പെട്ടു.എം.ആർ.ഐ സ്കാൻ പരിശോധനയിൽ ചെവിയിൽ നിക്ഷേപിച്ച ഇയർ പാക്ക് കണ്ണിലേക്കുള്ള ഞാറുമ്പുകളെ ഞെരുക്കിയതായി കണ്ടെത്തി.വലത് കണ്ണിന്റെ കാഴ്ച പൂർണം നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ ഇദ്ദേഹം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *