നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കപ്പെട്ട വിഷയത്തിൽ ജില്ലയിലെ കോൺഗ്രസ് എം.പി മാർ മൗനം വെടിയണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽ വേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേമം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ ചേർന്ന ബഹുജന കൂട്ടായ്മ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നേമത്തെ തോൽവിയോടെ കേന്ദ്ര സർക്കാർ ജനങ്ങളോടുള്ള പ്രതികാര നടപടിയാണ് പദ്ധതിയുപേക്ഷിക്കാൻ തീരുമാനിച്ചത്.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
