നഗരൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട തേക്കിൻകാട് ചെപ്പള്ളി റോഡിൽ തെരുവ് നായ ശല്യം രൂക്ഷം.കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് വന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.ഈ പ്രദേശങ്ങളിൽ ഇരുപതോളം തെരുവ് നായ്ക്കൾ കൂട്ടം കൂട്ടമായി നടക്കുകയും ബൈക്ക് യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.കൂടാതെ പ്രദേശവാസികളുടെ കോഴി,ആട് മുതലായ വളർത്ത് മൃഗങ്ങളെ ഇത്തരം നായ്ക്കൂട്ടങ്ങൾ ആക്രമിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.തെരുവ് നായ്ക്കളെ അമർച്ച ചെയ്ത് ജനങ്ങൾക്ക് സ്വൈര്യ ജീവിതം സാധ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് തേക്കിൻകാട് റെസിഡൻസ് അസോസിയേഷൻ നഗരൂർ ഗ്രാമ പഞ്ചായത്തിനും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകി.
